Wednesday, September 2, 2020

ജീവിതം ജന്മപുണ്യം

ജനിച്ച കാലം തൊട്ട് അച്ഛന്റെ ചൂരല്‍പ്പഴത്തിന്റെ രുചി മൊത്തം കുത്തകയ്‌ക്കെടുത്തിരുന്നു. സ്‌നേഹത്തോടെ ഒന്നു പിടിച്ചാ മടിയിലിരുത്തി വേദനിച്ചോ എന്‍െ കുട്ടിക്ക്. എന്റെ കൂനിക്കുറുമ്പീ, നിന്നോടു കുറുമ്പെടുക്കരുതെന്നു പലതവണ പറഞ്ഞിട്ടില്ലേ അച്ഛന്‍, ഈ വെള്ളപ്പാറ്റയെ തല്ലിയാല്‍ അന്നത്തെ ദിവസം പോക്കാണെനിക്കെന്ന് എത്ര പറഞ്ഞിരിക്കുന്നു  നിന്നോട്  എന്നൊക്കെ കൊഞ്ചുന്നതുവരേമാത്രം നീണ്ടു നില്ക്കാറുള്ളൂട്ടോ ആ വേദന. അമ്മയുടെ നിഷേധിക്കുട്ടി, ചേട്ടന്റെ പുന്നാരപ്പെങ്ങള്‍, അനിയന്റെ ഇങ്കിച്ചേച്ചി, ചേച്ചിഅനിയത്തിമാരുടെ കുറുമ്പി സേദരി ഒക്കായാരുന്നു വിവാഹത്തിനു മുമ്പ് ഈയുള്ളവള്‍. വിവാഹിതയായ കാലംമുതല്‍ ഭര്‍ത്താവിന്റെ പൊന്നും മുത്തും ചക്കരയും. മോള്‍ ജനിച്ചകാലം മുതല്‍ മടിയില്‍ കുഞ്ഞുമുത്തിനെ കൊടുത്ത വലിയ മുത്തായി സ്ഥാനക്കയറ്റം കിട്ടി. മോനും കൂടെയായപ്പോള്‍ ആഏട്ടന്റെ സ്‌നേഹം നാലിരട്ടിയായി വര്‍ദ്ധിച്ചു.


  പിന്നെയങ്ങോട്ട് മക്കളെ നോക്കുന്ന പണിമാത്രമായി. വീട്ടു ജോലികളില്‍ സഹായത്തിന് ഒരു കൂട്ടു തേടിത്തന്നു. മക്കളുടെ കാര്യത്തില്‍ മുഴുവന്‍ ശ്രദ്ധ എന്നെ ഏല്പിച്ച് ബാക്കി എല്ലാ ചുമതലയും ഭര്‍ത്താവ് എന്ന ദൈവം ഏറ്റെടുത്തു. ഇവളാണെന്റെ മൂത്ത മകള്‍ എന്ന് കൂട്ടുകാരോടൊക്ക പറയും അദ്ദേഹം.  ഞങ്ങള്‍ മൂന്നു കുഞ്ഞുങ്ങളും അച്ഛനും ആണ് എന്നാ അടുത്തറിയാവുന്നവരുടെയൊക്കെ കമന്റു്.  മക്കള്‍ മിടുക്കരായി പഠിച്ചു. ഉദ്യോഗസ്ഥരായി. വിവാഹിതരായി, അച്ഛനും അമ്മയും ആയി. ഞാന്‍ അച്ഛമ്മയും അമ്മമ്മയും ആയി. ഇന്നും വീട്ടിലെ കുഞ്ഞാവ ഞാനാണെന്നാ മക്കളുടെ പരാതി.

സത്യം പറയാല്ലോ എനിക്കും തോന്നാറണ്ട് ഇങ്ങനെ. മക്കളും അദ്ദേഹവും  ഒരു വാവയെപ്പോലെ എന്നെ ട്രീറ്റ് ചെയ്യുന്നതായി. എല്ലാരുടെയും പുന്നാരം കിട്ടി ഇങ്ങനെ ഈ ജന്മം വളരെയേറെ സുഖവും സന്തോഷവും ഒക്കെ ലഭിച്ചു. അതിനിടയില്‍ അറിവില്ലായ്മകള്‍ പോക്കാനായി ചെറിയ ചെറിയ അനുഭവപാഠങ്ങള്‍ ദൈവം തന്നപ്പോഴും താങ്ങും തണലുമായി ഭര്‍ത്താവു കൂടെത്തന്നെ നിന്നിരുന്നു എന്നതും ആശ്വാസകരം. ഇതാണ് ഇന്നുവരെയുള്ള എന്റെ ഈ സ്ത്രീ ജന്മം. അതുകൊണ്ട്  സാധാരണ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിതയാതനകളൊന്നും അനുഭവിച്ച് വലിയ കഷ്ടപ്പെട്ട ചരിത്രം പറയാനില്ല എന്നുതന്നെ പറയാം.  ഒരു സ്ത്രീയീയി ജനിച്ച എന്റെ ഈ ജന്മം ഇതുവരെ പുണ്യജന്മമായി അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുന്നു. ശേഷം ഭഗവാന്റെ കൈയില്‍. 

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...